Kerala piravi - KERALEEYAM

മൈലാപ്പൂരിലെ ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിൽ കേരളപ്പിറവി ദിനമായ നവംബർ 1-ന് "കേരളീയം" എന്ന പേരിൽ ആഘോഷം നടന്നു.ഈ പരിപാടി മലയാളത്തിന്റെ മഹത്വവും പൈതൃകവും എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പകർന്നുനൽകുന്നതിനുള്ള വലിയ അവസരമായിരിന്നു.പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും പരമ്പരാഗത കേരളീയ വസ്ത്രം ധരിച്ചു ആണ് കോളേജിൽ എത്തിയത്.
                   കേരളത്തിലെ ക്ലാസിക്കൽ, നാടൻ കലകൾ പ്രദർശിപ്പിച്ചും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ ചടങ്ങിൽ അവതരിപ്പിച്ചും. പരമ്പരാഗത നൃത്തങ്ങൾ മുതൽ സംഗീത അവതരണങ്ങൾ വരെ, ഓരോ പ്രകടനവും കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെ ഉയർത്തിക്കാട്ടി. "കേരളീയം" ഐക്യത്തിൻ്റെയും അഭിമാനത്തിൻ്റെയും കേരളത്തിൻ്റെ തനതായ സ്വത്വത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ആഘോഷം ആയിരുന്നു.

Comments

Popular posts from this blog

School induction program

"ഇല്ലം" - Subject association