School induction program
അറിവിന്റെയും വിവേകത്തിന്റെയും ജീവിതത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു നൽകുന്നവരാണ് അധ്യാപകർ. അധ്യാപക വിദ്യാർത്ഥികളെ പൂർണ്ണമായി ഒരു അധ്യാപകനാക്കി മാറ്റാൻ ബി.എഡ് പഠനകാലം പ്രാപ്തരാക്കി മാറ്റുന്നു. അതിനാൽ അധ്യാപക വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിലെ വിദ്യാർത്ഥികളോടൊപ്പം ഇടപെഴുക്കാനുള്ള അവസരം ബി.എഡ് പഠനകാലത്ത് ലഭിക്കുന്നു.




സ്കൂൾ അനുഭവ പരിപാടിയുടെ ഭാഗമായി 3-10-2024 മുതൽ 9-10-2024 വരെ ഞങ്ങൾ 11 പേർ എത്തിയത് ഗവ. എച്ച്. എസ്. എസ് വെസ്റ്റ് കൊല്ലം സ്കൂളിൽ ആയിരുന്നു. ഫിസിക്കൽ സയൻസിൽ നിന്നും ശിൽപ, ശ്രീലക്ഷ്മിയും , സോഷ്യൽ സയൻസിൽ നിന്നും പാർവതി, ബീഗം സുൽത്താന, വർഷയും,മലയാളത്തിൽ നിന്നും ആനി, സൂര്യ, മിനിത, ബിസ്മി,സനൂജയും ഞാനും ആയിരുന്നു ഉണ്ടായിരുന്നത്. അഞ്ചു ദിവസങ്ങളിലും വിദ്യാലയത്തെ പരിചയപ്പെടാനും,സ്കൂൾചരിത്രം, സമകാലിക വിവരങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ അന്വേഷിച്ചറി യുകയും,അധ്യാപകരുടെ ക്ലാസ് നിരീക്ഷിക്കുകയും,സ്വയം ക്ലാസ് എടുക്കുവാനും,കുട്ടികളുമായി അടുത്ത് ഇടപെഴകുവനും ഈ അഞ്ചു ദിവസങ്ങൾ കൊണ്ടു കഴിഞ്ഞു.
Comments
Post a Comment