Posts

Showing posts from November, 2024

MICROTEACHING

അധ്യാപക നൈപുണികൾ വളർത്തിയെടുക്കാനുള്ള ഒരു ബോധന മാർഗ്ഗമാണ് സൂക്ഷ്മബോധനം.അധ്യാപന പരിശീലനത്തിൻറെ പ്രധാന ഭാഗമാണിത്.സഹപഠിതാക്കളുടെയോ കുട്ടികളുടെയോ മുന്നിൽ അധ്യാപിക/ അധ്യാപകൻ പ്രത്യേക ബോധന നൈപുണി അവതരിപ്പിക്കുന്നു.തുടർന്ന് സഹപഠിതാക്കളിൽ നിന്ന് നിരീക്ഷണ മറുപടി സ്വീകരിക്കുകയും ആവശ്യമെങ്കിൽ അവതരണ രീതിയിൽ മാറ്റം വരുത്തുകയോ നവീകരിക്കുകയോ ചെയ്യുന്നു.1960 കളുടെ പകുതിയിലാണ് ഈ രീതി കണ്ടുപിടിക്കുന്നത്.സ്റ്റാൻഫോഡ് സർവകലശാലയിലെ ഡോ. ഡ്വിറ്റ് ഡബ്ല്യു അലെൻ ആണ് ആദ്യമായി ഈ രീതി വിദ്യാഭ്യാസ രീതിയിൽ ഉപയോഗിച്ച് തുടങ്ങിയത്.ബി.എഡ് പാഠ്യപദ്ധതിയുടെ പ്രധാന ഭാഗം ആയതുകൊണ്ട്  ഞങ്ങളും സൂക്ഷ്മബോധന ക്ലാസ് എടുത്തു. നവംബർ ഇരുപത്തിഒമ്പതിന് ആണ് ഞങ്ങൾ ക്ലാസ് എടുത്തത്. https://youtu.be/dbCmfbyoAKo

Kerala piravi - KERALEEYAM

മൈലാപ്പൂരിലെ ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിൽ കേരളപ്പിറവി ദിനമായ നവംബർ 1-ന് "കേരളീയം" എന്ന പേരിൽ ആഘോഷം നടന്നു.ഈ പരിപാടി മലയാളത്തിന്റെ മഹത്വവും പൈതൃകവും എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പകർന്നുനൽകുന്നതിനുള്ള വലിയ അവസരമായിരിന്നു.പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും പരമ്പരാഗത കേരളീയ വസ്ത്രം ധരിച്ചു ആണ് കോളേജിൽ എത്തിയത്.                    കേരളത്തിലെ ക്ലാസിക്കൽ, നാടൻ കലകൾ പ്രദർശിപ്പിച്ചും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ ചടങ്ങിൽ അവതരിപ്പിച്ചും. പരമ്പരാഗത നൃത്തങ്ങൾ മുതൽ സംഗീത അവതരണങ്ങൾ വരെ, ഓരോ പ്രകടനവും കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെ ഉയർത്തിക്കാട്ടി. "കേരളീയം" ഐക്യത്തിൻ്റെയും അഭിമാനത്തിൻ്റെയും കേരളത്തിൻ്റെ തനതായ സ്വത്വത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ആഘോഷം ആയിരുന്നു.